ലോകത്തിന്റെ നിസ്സംഗതയില്‍ മടുത്ത ഫലസ്തീന് ജനതയ്ക്ക് ഇനിയും സമാധാന കരാറുകളില്‍ വിശ്വാസമില്ല. ഭയമെന്ന വാക്കിന്റെ അര്‍ഥം ഫലസ്തീനികള്‍ക്ക് ഇപ്പോള്‍ അറിയില്ലെന്ന മുസ്തഫല്‍ കുര്‍ദിന്റെ വാക്കുകള്‍ അവര്‍ക്ക് സാന്ത്വനമാണ്. മുട്ടുകുത്തി ജീവിക്കുന്നതിനേക്കാള്‍ എഴുന്നേറ്റുനിന്ന് മരിക്കാന്‍ തീരുമാനിച്ചവരാണവര്‍. മരണം ഇത്രയും ചാരത്തു വന്നുനില്ക്കുന്ന മറ്റൊരു സമൂഹം ലോകത്തുണ്ടാവില്ല.
ആര്‍ട്ടിസ്റ്റ് യാഥാര്‍ഥ്യത്തിന്റെ പ്രതിഫലനമല്ല, യാഥാര്‍ഥ്യം തന്നെയാണ് (Artis not a reflection of reality, but reality itself ) എന്ന അമേരിക്കന്‍ കലാകാരന് ഹെറാള്‍ഡ് റോസംബര്ഗിന്റെ നിരീക്ഷണത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഫലസ്തീനി ചിത്രകാരി ഹിബ സഗൂത്തിന്റെ കലാസൃഷ്ടികള്‍. നിറങ്ങള്‍ സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനുള്ള വാഹനമായിരുന്നു അവള്‍ക്ക്. കാന്‍വാസില്‍ പെയിന്റ് പകര്‍ത്തുമ്പോള്‍ സ്വാതന്ത്ര്യമായിരുന്നു അവള് സ്വപ്നം കണ്ടത്.