ഫലസ്തീനികള്‍ മരണം എണ്ണാനുള്ള വെറും അക്കങ്ങളല്ല


ഫലസ്തീനിലെ പുതുതലമുറയെ, അവരുടെ ജീവിതഗാഥയും അത്യന്തം ദുഷ്‌കരമായ അതിജീവനവും അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ സര്‍ഗസൃഷ്ടികളിലൂടെ അവതരിപ്പിക്കാന്‍ നേതൃത്വം നല്‍കുകയാണ് അഹ്മദ് അല്‍ നൗഖ്.

''എന്തുകൊണ്ട് ഞാന്‍ മാത്രം ജീവിക്കുന്നു? മരണത്തിലേക്കാഴ്ന്ന എന്റെ കുടുംബത്തോടൊപ്പം എന്തുകൊണ്ട് എനിക്ക് പോകാനായില്ല? ഇതാണ് എന്നെ എപ്പോഴും അലട്ടുന്നത്.'' 2023 ഒക്ടോബര്‍ 22ന് ഗസ്സയിലെ ഇസ്രായേലി മിസൈല്‍ ആക്രമണത്തില്‍ കുടുംബത്തിലെ 21 പേര്‍ നഷ്ടപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഹ്മദ് അല്‍ നൗഖിന്റെ ഗദ്ഗദമാണിത്. യുദ്ധവും മരണവും ജീവിതത്തെ വരിഞ്ഞുമുറുക്കിയ മനുഷ്യരുടെ പ്രതിനിധി.


മുജീബ് എടവണ്ണ ആനുകാലികങ്ങളിലും ദിനപ്പത്രങ്ങളിലും എഴുതുന്നു. ' അറബിക് മാഫീ മുശ്‌കിൽ എന്ന പേരിൽ ഡി സി ബുക്ക്‌സ് പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 27 വർഷമായി ദുബായിലാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ സഅബീൽ ഓഫീസിൽ ഉദ്യോഗസ്ഥൻ