പരുക്കേറ്റ് ആശുപത്രി വരാന്തകളില്‍ കഴിയുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ വേദന കൊണ്ടു പുളയുന്ന രംഗങ്ങള്‍. ആശുപത്രികള്‍ മുഴുവന്‍ ചോരക്കളമായി മാറിയെന്നും ഗസ്സ വീണ്ടും രക്തത്തില്‍ കുളിച്ചുവെന്നും അല്‍ജസീറ ടി വി ലോകത്തെ അറിയിച്ചു.
ഇസ്രയേല്‍ പതിവ് തെറ്റിച്ചില്ല. ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും ഇസ്രയേല്‍ തുടര്‍ച്ചയായി തെക്കന്‍ ഗസ്സ മുതല്‍ വടക്കന്‍ ഗസ്സ വരെയുള്ള അഭയാര്‍ഥി ക്യാമ്പുകളിലും താമസ സ്ഥലങ്ങളിലും ആക്രമണ പരമ്പര അഴിച്ചുവിട്ടിരിക്കുന്നു.