ഫലസ്തീന്‍ ഗ്രൂപ്പുകളെ കൂട്ടിയിണക്കാന്‍ മര്‍വാന്‍ ബര്‍ഗൂത്തിക്കു കഴിയും; ജയില്‍ മോചനം സാധ്യമാകുമോ!


രാഷ്ട്രീയ ഐക്യം സ്വതന്ത്ര ഫലസ്തീനിന്റെ കാതലാണ്. വ്യത്യസ്ത രാഷ്ട്രീയ ഗ്രൂപ്പുകളെ കൂട്ടിയിണക്കാന്‍ ബര്‍ഗൂത്തിക്കു കഴിയും. ഗസ്സയിലെ ഇസ്രായേലിന്റെ വിനാശകരമായ യുദ്ധം നിര്‍ത്താനുള്ള നയതന്ത്രശ്രമങ്ങള്‍ മോചന സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

140 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫലസ്തീന്‍ വിമോചന പോരാളി ബര്‍ഗൂത്തിയുടെ വരവും കാത്തിരിക്കുകയാണ് ഫലസ്തീനി ജനതയോടൊപ്പം ഭാര്യ ഫദ്‌വയും നാല് മക്കളും. വര്‍ഷങ്ങളായി ഇസ്രാഈല്‍ തടവറയില്‍ കഴിയുന്ന ഫലസ്തീനിന്റെ മണ്ടേല എന്നു വിളിപ്പേരുള്ള മര്‍വാന്‍ ബര്‍ഗൂത്തി മോചിതനായേക്കുമെന്നതിന്റെ ആരവമാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്.