ഹുര്‍മുസ് ലോക സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുന്ന വിധം


ലോക രാഷ്ട്രീയത്തെയും സമ്പദ് വ്യവസ്ഥയെയും സ്വാധീനിക്കുന്ന നിര്‍ണായകവും തന്ത്ര പ്രധാനവുമായ കടല്‍പ്പാതകളിലൊന്നാണ് ഹുര്‍മുസ്.

ലോക രാഷ്ട്രീയത്തെയും ആഗോള സമ്പദ്വ്യവസ്ഥയെയും ആഴത്തില്‍ സ്വാധീനിക്കുന്ന നിരവധി സമുദ്ര ഗതാഗത പാതകള്‍ ലോകത്തിന്റെ വിവിധ മേഖലകളിലായി നിലനില്‍ക്കുന്നു. അവയില്‍ ഏറ്റവും നിര്‍ണായകവും തന്ത്ര പ്രധാനവുമായ കടല്‍പ്പാതകളിലൊന്നാണ് ഹുര്‍മുസ് കടലിടുക്ക്. മധ്യപൂര്‍വദേശത്തെ എണ്ണ ഉല്പാദക രാജ്യങ്ങളെ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന സമുദ്ര മാര്‍ഗമാണത്.