ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 42,000 ഫലസ്തീനികളാണ് ഇസ്രായേലിന്റെ ക്രൂരമായ വംശഹത്യക്ക് ഇരയായത്. എന്നാല്‍ യഥാര്‍ഥ മരണസംഖ്യ 1,80,000ത്തിലുമധികമാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. ഇസ്രായേല്‍ അധിനിവേശ സേന വെസ്റ്റ്ബാങ്കില്‍ നടത്തിയ ആക്രമണപരമ്പര 740-ലധികം ഫലസ്തീനികളുടെ കൂട്ടകൊലയ്ക്കും കാരണമായി.
കഴിഞ്ഞ സപ്തംബര്‍ 23ന് 500-ലധികം ആളുകളെ കൊല്ലപ്പെടുത്തികൊണ്ടാണ് ഇതേ കൊളോണിയല്‍ ഭരണകൂടം തങ്ങളുടെ ആക്രമണം ലബനാനിലേക്കും വ്യാപിപ്പിച്ചത്. രണ്ടാഴ്ചക്കിടെ മരണസംഖ്യ രണ്ടായിരമായിട്ടാണ് ഉയര്‍ന്നത്.