ഡൊണള്‍ഡ് ട്രംപിന്റെ ഗസ്സ പരാമര്‍ശങ്ങള്‍ പരിഹാസ്യവും അസംബന്ധവും യുക്തിക്കു നിരക്കാത്തതും സമാധാനം കെടുത്തുന്നതുമാണ്. ഫലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് പുറത്താക്കാനുള്ള ഏതൊരു ദൗത്യത്തെയും അംഗീകരിക്കാനാവില്ല.
ഇസ്രായേലിന്റെ ആക്രമണത്തില്‍ തകര്‍ന്ന ഗസ്സയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ഫലസ്തീന്‍ ജനതയെ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിച്ച ശേഷം ഗസ്സാ മുനമ്പിനെ സാമ്പത്തികമായി പരിപോഷിപ്പിക്കുമെന്നും വൈറ്റ്ഹൗസില്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.