ഗസ്സ വംശഹത്യ; ലക്ഷ്യം പിഴച്ച് കാലിടറി ഇസ്രാഈല്‍


ഇസ്രാഈലില്‍ നിന്നുള്ള ജൂതന്മാരുടെ അഭൂതപൂര്‍വമായ പലായനം ഒരുപക്ഷേ, ആഭ്യന്തര-സാമൂഹിക പ്രതിസന്ധിയുടെ ഏറ്റവും ആഴത്തിലുള്ള സൂചകമാണ്. തൂഫാനുല്‍ അഖ്സ സംഭവത്തിനു ശേഷം ഇസ്രാഈല്‍ വിട്ടുപോകുന്ന സ്വദേശികളുടെ എണ്ണം വളരെ കൂടുതലാണ്.

'തുഫാനുല്‍ അഖ്സ'ക്ക് ശേഷം പതിമൂന്ന് മാസം നീണ്ടുനിന്ന, ഫലസ്തിനികള്‍ക്ക് നേരെയുള്ള ഇസ്രാഈലിന്റെ വംശഹത്യ 2025 ജനുവരി 19ന് ഖത്തര്‍, ഈജിപ്ത്, യുഎസ്എ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിലൂടെ അവസാനിച്ചിരിക്കുന്നു. ഈ സങ്കീര്‍ണമായ ചര്‍ച്ചയുടെ തീരുമാനത്തിന്റെ ആദ്യഘട്ടം 42 ദിവസത്തേക്കാണ്. ഈ കാലയളവില്‍ പ്രധാന തടവുകാരുടെ കൈമാറ്റം നടക്കും.


ഡോ. ആഷിക്ക് ഷൗക്കത്ത് പി അരീക്കോട് സുല്ലമുസ്സലം അറബിക് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസര്‍ ആണ് ലേഖകന്‍.