ദീന്‍ പഠിക്കാനും പഠിപ്പിക്കാനും ജീവിതം മാറ്റിവെച്ച ഉപ്പ


കൂട്ടുകാര്‍ പുറത്തു പോയി ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കോരിക്കുടിച്ച് വിശപ്പടക്കിയ സമയം ഉപ്പാക്ക് ഉണ്ടായിരുന്നു.

ങ്ങരംകുളത്തിനടുത്ത് ചാലിശ്ശേരി പ്രദേശത്തെ ഖാദിയും ഖതീബുമായിരുന്ന അരിക്കാട്ടേയില്‍ മുഹമ്മദ് കുട്ടി മുസ്‌ല്യാരുടെയും പാത്തുമ്മുവിന്റെയും മകനായി 09-07-1943നാണ് ഉപ്പയുടെ ജനനം. ഉപ്പാക്ക് മൂന്നു വയസ്സുള്ളപ്പോള്‍ വല്യുമ്മയും 13 വയസ്സായപ്പോള്‍ വല്യുപ്പയും മരണപ്പെട്ടു.