പഠിക്കുന്ന വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും സംവദിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു മദീനിയുടേത്.
അബ്ദുല്‍ഹമീദ് മദീനി എനിക്ക് മറക്കാനാവാത്ത സുഹൃത്താണ്. ദീര്‍ഘകാലം ദീനീരംഗത്ത് ഒന്നിച്ചു പ്രവര്‍ത്തിച്ച ഊഷ്മളമായ സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ട്. പള്ളി ദര്‍സിലാണ് അദ്ദേഹം പഠിച്ചത്. ഞാനും മറ്റൊരു പള്ളി ദര്‍സിലാണ് പഠിച്ചുവന്നത്.
