അബ്ദുസ്സമദ് മുഹമ്മദ് അല്‍കാതിബ്: സഊദിയിലെ മലയാളി പണ്ഡിതന്‍


സൈകത ഭൂമിയിലും കേരളത്തിലും മതപ്രബോധന മേഖലയില്‍ നിരവധി സംഭാവനകള്‍ അര്‍പ്പിച്ച പണ്ഡിതനാണ് അബ്ദുസ്സമദ് അല്‍കാതിബ്.

തപണ്ഡിതന്‍, ഗ്രന്ഥകര്‍ത്താവ്, മുഫ്തി, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലടക്കം വിഖ്യാതനായ പ്രതിഭയാണ് അബ്ദുസ്സമദ് മുഹമ്മദ് അല്‍കാതിബ്. കേരള മുസ്‌ലിം നവോത്ഥാന നായകന്‍ കെ എം മൗലവിയുടെയും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകള്‍ ഫാത്തിമക്കുട്ടിയുടെയും മകനായി 1931 ഏപ്രിലില്‍ കൊടുങ്ങല്ലൂരിലാണ് ജനനം.