തളര്‍ന്ന ശരീരമാണെങ്കിലും ഉള്ളില്‍ നിന്ന് സ്ഫുരിക്കുന്ന വാക്കുകള്‍ക്ക് കഠിനമായ മൂര്‍ച്ചയായിരുന്നു. പത്മശ്രീ അവാര്‍ഡ് തിരൂരങ്ങാടിയിലേക്ക് എത്തിച്ചതും റാബിയയുടെ വിപ്ലവകരമായ അശ്രാന്ത പരിശ്രമം കൊണ്ടു മാത്രമാണ്.
വെള്ളിലക്കാട് എന്ന കൊച്ചു ഗ്രാമം രാജ്യമാകെ അറിയപ്പെട്ടത് പത്മശ്രീ കെ വി റാബിയയിലൂടെയാണ്. പുഴയാല്‍ വലയം ചെയ്യപ്പെട്ട വെള്ളിലക്കാട് എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് രോഗവും അംഗപരിമിതിയും മറികടന്നാണ് റാബിയ ലോകത്തോളം വളര്‍ന്നത്.