പ്രിയപ്പെട്ട വാപ്പാ, ഞാന്‍ എന്നെന്നേക്കുമായി നിങ്ങളെ വിട്ടുപിരിയുന്നു. നാളെ രാവിലെ ആറു മണിക്കു മുമ്പായിരിക്കും എന്റെ എളിയ മരണം. ഈ നിസ്സഹായതയില്‍ മുറുമുറുക്കാനോ മനഃചാഞ്ചല്യം കാണിക്കാനോ പാടില്ല, ധൈര്യപ്പെടുക...!
''പ്രിയപ്പെട്ട വാപ്പാ, നാം ജീവിതയാത്രയില്‍ പലപ്പോഴും ആപത്തുകളെ നേരിടേണ്ടതായും ദുഃഖങ്ങളെ സഹിക്കേണ്ടതായുമുള്ള ഘട്ടങ്ങള്‍ വരാറുണ്ട്. അതികഠിനമായ അനുഭവങ്ങള്‍ നമുക്കുണ്ടാവും... സമാധാനപരവും അചഞ്ചലവുമായ ഒരു ഹൃദയം തന്ന് പരമകാരുണികനായ അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുകയാണ്.