ബാഗും കിറ്റും ചുമന്ന് സ്റ്റെതസ്‌കോപ്പുമായി അവശരും അശരണരുമായ രോഗികളെ വീടുകളില്‍ നടന്നുചെന്ന് ചികിത്സിച്ച ഡോക്ടര്‍മാരുടെ കാലത്തിന്റെ പ്രതിനിധിയാണ് ഡോ. പി അബൂബക്കര്‍
സേവന സന്നദ്ധരായ, സ്വയം സമര്‍പ്പിതരായ ഡോക്ടര്‍മാരിലെ ഒടുവിലത്തെ കണ്ണികളിലൊന്നാണ് കഴിഞ്ഞ ദിവസം നിര്യാതനായ ഡോ. പി അബൂബക്കര്‍. ബാഗും കിറ്റും ചുമന്ന് സ്റ്റെതസ്‌കോപ്പുമായി അവശരും അശരണരുമായ രോഗികളെ വീടുകളില്‍ നടന്നുചെന്ന് ചികിത്സിച്ച ഡോക്ടര്‍മാരുടെ കാലത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം.