ജീവിതം ജീവിച്ചു പഠിപ്പിച്ച ബാപ്പ


എല്ലാവരോടും വിവേചന രഹിതമായാണ് ബാപ്പ ഇടപെട്ടത്. ആര് എന്ത് ചെയ്തുകൊടുത്താലും സംതൃപ്തി പ്രകടിപ്പിക്കും. ഭക്ഷണത്തില്‍ മിതത്വം പാലിക്കാന്‍ പറയുമായിരുന്നു... അബൂബക്കര്‍ മൗലവിയെ മകന്‍ ഓര്‍ക്കുന്നു

1940 ജൂണ്‍ ഏഴിന് കീടക്കാട്ട് മുഹമ്മദ് മുസ്ലിയാരുടെയും വലിയപറമ്പ് കുടുക്കന്‍ ഉമ്മത്തയുടെയും ആറു മക്കളില്‍ രണ്ടാമനായിട്ടായിരുന്നു ബാപ്പയുടെ ജനനം. വല്യുമ്മയും വല്യുപ്പയും ഏല്പിക്കുന്ന ഏത് കാര്യവും നിര്‍വഹിച്ചു കൊടുക്കുന്നതില്‍ പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നതിനാല്‍ അവരുടെ ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നു ബാപ്പ.