വ്യവസ്ഥിതിയോട് സര്‍ഗാത്മകമായി കലഹിച്ച പ്രതിഭയുടെ പേരാണ് ബഷീര്‍


അക്കാലത്ത് മലയാള നോവലുകളില്‍ നിറഞ്ഞു നിന്ന നീച കഥാപാത്രങ്ങളെല്ലാം മുസ്‌ലിംകള്‍. പാര്‍ശ്വവത്കരിക്കപ്പെട്ട മുസ്ലിംകള്‍ ഒരു ഭാഗത്ത്. മറുവശത്ത് ശുദ്ധ മലയാളം സംസാരിച്ചതിന് കാഫിറാക്കപ്പെടുന്ന സാമൂഹികാവസ്ഥ. ഈ സവിശേഷ സാഹചര്യത്തിലാണ് ബഷീറിലെ കഥാകാരന്‍ രൂപപ്പെടുന്നത്.

ലയാള സാഹിത്യത്തെ മധുരമനോഹരമായ കഥകള്‍ കൊണ്ടലങ്കരിച്ച് വിശ്വസാഹിത്യത്തിന്റെ വിതാനത്തിലേക്ക് ഉയര്‍ത്തിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പേര് കേള്‍ക്കുമ്പോഴേക്കും മനസ്സില്‍ എന്തൊരു കുളിര്‍മയാണ്! നിത്യജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത അനുഭവങ്ങളെയും സംഭവങ്ങളെയും കഥയുടെ മൂശയില്‍ വാര്‍ത്തെടുത്ത് അതില്‍ നിന്ന് പുതുമയും നര്‍മോക്തിയും നിറഞ്ഞ ആശയങ്ങള്‍ വിരിയിച്ചെടുത്ത കലാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍.