പൊതിയില്ലാത്ത മിഠായികള്‍

ഷമ്മ

ചായ്പിന്റെ മൂലയില്‍ കുത്തിയിരുന്ന് പാത്തുമ്മു തേങ്ങുന്നത് തിരികെയുള്ള എന്റെ കാലടികളേക്കാള്‍ ഉച്ചത്തിലാണെന്ന് തോന്നി.

മഗ്രിബ് നമസ്‌കാരം കഴിഞ്ഞാല്‍ ആകാശം നോക്കിയിരിക്കുന്നത് എന്റെ ശീലമായിരുന്നു. മിസൈമീറിന്റെ ആകാശം ഏറെ വൈകിയാണ് സാധാരണ ഇരുട്ടിത്തുടങ്ങാറുള്ളത്.