കോലം മാറുന്ന കാലം


ഭക്ഷണം ശുദ്ധമാണോ എന്നു ശ്രദ്ധിക്കേണ്ടാത്ത കാലത്തെ കുറിച്ച്. വിശേഷ ദിവസങ്ങളില്‍ പച്ചക്കറി വാങ്ങണമെങ്കില്‍ അടുത്തുള്ള ടൗണ്‍ വരെ പോകേണ്ടിവരും. എത്ര ചെറിയ പുരയിടത്തിലും ഒരു പ്ലാവോ മാവോ കാണും.

ക്ഷണം ശുദ്ധമാണോ എന്നു ശ്രദ്ധിക്കേണ്ടാത്ത ഒരു കാലം. വള്ളി വീശി പൂത്തുലഞ്ഞു നില്‍ക്കുന്ന പയര്‍ത്തടങ്ങള്‍ നിറഞ്ഞ പുരയിടങ്ങള്‍. സ്വര്‍ണപ്പൂ അലുക്കുകളിട്ട പാവല്‍ പന്തലുകള്‍, കുലച്ചു നില്‍ക്കുന്ന വാഴക്കൂട്ടങ്ങള്‍, പച്ചക്കുട നിവര്‍ത്തിപ്പിടിച്ച ചേനത്തടങ്ങളും ചേമ്പിടങ്ങളും, നാട്ടില്‍ പച്ചക്കറി കടകള്‍ സുലഭമല്ല. സുലഭമല്ല എന്നല്ല, ഇല്ലെന്നുതന്നെ പറയാം.