തല്‍ബിയത്ത് പെയ്ത ആത്മാവിന്റെ തീര്‍ത്ഥാടനം


ഭൗതികമായ എല്ലാ വികാരവിചാരങ്ങളെയും പടിവാതില്‍ക്കല്‍ ഉപേക്ഷിച്ച്, ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും വെളുത്ത വസ്ത്രമണിഞ്ഞ് വിശുദ്ധ മണ്ണിലേക്ക്.

കാലം കാല്‍ നൂറ്റാണ്ടിന്റെ തിരശ്ശീലകള്‍ക്കിപ്പുറം നിന്നിട്ടും എന്റെ ഉള്ളില്‍ ഇന്നും ആ സുഗന്ധം മായാതെ നില്‍ക്കുന്നു. മക്കയിലെ മണല്‍ത്തരികള്‍ക്ക് കാവല്‍ നില്‍ക്കുന്ന ആത്മീയതയുടെ സുഗന്ധം. 25 വര്‍ഷം മുമ്പ്, 34-ാം വയസ്സിലാണ് പ്രപഞ്ചനാഥന്റെ അതിഥിയാകാനുള്ള ആ പുണ്യവിളി എന്നെ തേടിയെത്തുന്നത്.