സൈറണുകള്‍ക്കിടയിലെ ബാങ്കൊലികള്‍


ആര്‍ത്തിയടങ്ങാത്ത അധികാരി വൃദ്ധന്‍മാരുടെ ആവശ്യം മാത്രമാണ് യുദ്ധം. അതില്‍ ഉള്‍പ്പെട്ടവരില്‍ ആരും ആഗ്രഹിക്കാത്ത ദുരന്തം.

ഹ്റൈനില്‍ ഈ പകല്‍ ഇതുവരെ ശാന്തമായിരുന്നു. ഈ മൗനം എന്തിന്റേതാവാം... പടച്ചവനറിയാം. പതിനൊന്നാം നോമ്പിന്റെ സ്വച്ഛമായൊരു ഇളം പകലിലാണ് ആദ്യത്തെ സ്‌ഫോടനം കേട്ടത്. പതിവില്ലാത്തൊരു ശബ്ദത്തോടെ ഫോണില്‍ അലാറം മുഴങ്ങി.