ആരൊക്കെയോ ആണെന്ന അഹന്തയ്ക്ക് പതം വരണമെങ്കില്‍ വല്ലപ്പോഴും ആശുപത്രി വരാന്തയിലൂടെ വെറുതെ ഒന്ന് നടന്നാല്‍ മതി.
നമ്മില്‍ പലരും ചെറുപ്പത്തില്‍ ദാരിദ്ര്യവും കഷ്ടപ്പാടും, അല്‍പമെങ്കിലും വിശപ്പിന്റെ കാഠിന്യവും നേരിട്ടറിഞ്ഞവരോ അല്ലെങ്കില്‍ തൊട്ടടുത്ത് കണ്ടുപരിചയിച്ചവരോ ആണ്. എന്നാല്‍ ഇന്നത്തെ 'ജെന്‍ സി' മക്കള്‍, വിശിഷ്യാ പ്രവാസലോകത്ത് ജനിച്ചു വളരുന്നവര്‍, വിശപ്പിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്.
