ഇസ്‌ലാമിക വിശ്വാസാദര്‍ശങ്ങളിലും സാങ്കേതിക പ്രയോഗങ്ങളിലും വന്ന പല പരാമര്‍ശങ്ങളേയും വ്യാഖ്യാനിക്കുന്നതും വിശകലനും ചെയ്യുന്നതുമനുസരിച്ച് ധാരാളം കക്ഷികള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ഖവാരിജുകള്‍, അശ്അരികള്‍, ജാഹിലിയാക്കള്‍, മുര്‍ജിഅ തുടങ്ങിയ ഇത്തരം കക്ഷികളില്‍ ഒന്നാണ് അല്‍ മുഅ്തസില. മുഅ്തസില വിഭാഗം എന്ന് പൊതുവില്‍ വിവക്ഷിക്കുന്നു.
എന്നാല്‍ ഈ നാമകരണം, പ്രസ്തുത വിഭാഗം അംഗീകരിക്കുന്നില്ല. അവര്‍ നീതിയുടേയും തൗഹീദിന്റെയും വക്താക്കള്‍ (അസ്ഹാബുൽ അദ്‌ലി വത്തൗഹീദ്) എന്ന പേരാണ് സ്വയം സ്വീകരിക്കുന്നത്.