വ്യത്യസ്തതകളുള്ള ലോക ജനതയുടെ ഒരു നേര്‍പതിപ്പ് വര്‍ഷാവര്‍ഷം സംഗമിക്കുന്ന ഹജ്ജ് കര്‍മത്തില്‍ അനുഭവവേദ്യമാകുന്നു. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടാണ് മനുഷ്യസഞ്ചയം ഹജ്ജും ഉംറയും നിര്‍വഹിക്കാനെത്തുന്നത്.
ഇബ്‌റാഹീം നബിയുടെ കാലം മുതലേ മനുഷ്യവംശത്തിന് പരിചയമുള്ള ആരാധനയാണ് ഹജ്ജ്. ഇബ്‌റാഹീം നബിയാണ് അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഹജ്ജിന് വിശ്വാസികളെ ക്ഷണിച്ചത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: