സൂഫിസത്തില്‍ നല്ലതും ചീത്തയുമുണ്ടോ! ഇബ്നു തൈമിയ്യയുടെ നിലപാട് എന്ത്?


സൂഫി ചിന്താഗതിയെ ഒരു ധാരയെന്ന നിലയില്‍ സമീപിച്ച ശൈഖ് ഇബ്നു തൈമിയ്യ, അതിലെ പിഴവുകള്‍ക്ക് നേരെ കണ്ണടച്ചില്ല.

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റ)യുടെ സൂഫി വിമര്‍ശനങ്ങള്‍ സമാനതകളില്ലാത്തതും വിഖ്യാതവുമാണ്. പില്‍ക്കാലത്ത് വന്ന വിമര്‍ശകര്‍ക്ക് ഈ വിഷയത്തില്‍ ഏറ്റവും വലിയ അവലംബമായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സൂഫിസത്തിലെ ശിര്‍ക്ക്, കുഫ്ര്‍ എന്നിവ അടങ്ങിയ കാര്യങ്ങള്‍ക്കും അവ ശക്തമായി പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.


ഡോ. അബ്ദുന്നസ്വീര്‍ അല്‍മലൈബാരി ആറ് വര്‍ഷം കേരളത്തിലെ പള്ളി ദര്‍സിലും രണ്ട് വര്‍ഷം കാരന്തൂര്‍ മര്‍കസിലും പഠിച്ച ശേഷം ഈജിപ്തിലെ കെയ്‌റോ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രിയും പിജിയും എം.ഫിലും പി.എച്.ഡി.യും കരസ്ഥമാക്കി. 2014 മുതല്‍ 2019 വരെ ഇന്തോനേഷ്യയിലെ ചിയാഞ്ചൂര്‍ ഇമാം ശാഫിഈ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍. നിലവില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയില്‍ ഗസ്റ്റ് ലക്ചറര്‍. ആറ് രാജ്യങ്ങളില്‍ നിന്നായി അമ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.