അല്ലാഹുവിനെ അനുസരിച്ച് ജീവിക്കണം എന്ന് തിരിച്ചറിയുന്ന വിവേകികള്‍ക്ക് ഭൗതിക സുഖങ്ങളെല്ലാം ഉപകാരപ്പെടുന്നു. അവര്‍ ആരോഗ്യവും സൗന്ദര്യവും സമ്പത്തും മറ്റനുഗ്രഹങ്ങളും ശരിയായി ആസ്വദിക്കുന്നു.
ഇഹലോകത്ത് ആരോഗ്യം, സമ്പത്ത്, സൗന്ദര്യം, കുടുംബമഹിമ ബുദ്ധിശക്തി, രാഷ്ട്രീയശക്തി തുടങ്ങിയ വമ്പിച്ച സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും നല്‍കപ്പെടുന്നവരുണ്ട്. ഇത്തരം അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് തന്ന സ്രഷ്ടാവിന് നന്ദി കാണിക്കണമെന്നാണ് നമ്മോട് ആവശ്യപ്പെട്ടിട്ടുള്ളത്.