പരലോകവും സ്വര്‍ഗ നരകങ്ങളും ധാര്‍മികമായ അനിവാര്യതയാണ്


ഉപ്പിന് ഉപ്പുരസം എപ്രകാരമാണോ, അതുപോലെ മനുഷ്യന് ധാര്‍മികതയും അനിവാര്യമാണ്. ദാഹത്തിന് ജലം പോലെ ധാര്‍മികത ആവശ്യപ്പെടുന്നതാണ് കുറ്റമറ്റ നീതി.

'നോമ്പ് ഒരു പരിചയാണ്; അത് നരകാഗ്‌നിയില്‍നിന്ന് സംരക്ഷിക്കും' എന്ന പ്രവാചകമൊഴി സൂചിപ്പിക്കുന്നതുപോലെ ഇരുലോകത്തും മനുഷ്യനുള്ള കാവലാണ് വ്രതം. ഇഹലോകത്ത് തിന്മകളില്‍നിന്നും പരലോകത്ത് നരകത്തില്‍നിന്നും അത് നമ്മെ സംരക്ഷിക്കുന്നു.