ബലിമാംസം മൂന്നു ഭാഗമാക്കി അതിലൊന്ന് എടുക്കുകയും രണ്ടാംഭാഗം ഹദ്‌യ നല്‍കുകയും മൂന്നാം ഭാഗം സദഖ നല്‍കുകയും ചെയ്യുകയെന്നത് പണ്ഡിതാഭിപ്രായമാണ്. ബലിമാംസം അത്യാവശ്യമുള്ളത് എടുത്ത് കൂടുതല്‍ സാധുക്കള്‍ക്ക് നല്‍കുക എന്നതാണ് ഇസ്ലാമിന്റെ താല്‍പര്യം.
വളരെ കളങ്കമറ്റ മനസ്സോടെ ഭൗതിക നേട്ടങ്ങള്‍ ആഗ്രഹിക്കാതെ സര്‍വശക്തന്റെ തൃപ്തി മാത്രം മോഹിച്ചുകൊണ്ടാവണം ഒരു വിശ്വാസി ഉദ്ഹിയ്യത്ത് നിര്‍വഹിക്കുക. ബലി മൃഗത്തോട് ക്രൂരത കാണിക്കരുത്, വാത്സല്യവും കരുണയും കാണിക്കുകയും കൂടുതല്‍ പ്രയാസപ്പെടുത്താതെ അതിവേഗം ജീവന്‍ പോകാവുന്നവിധം അറുക്കുകയും വേണം.