തശഹ്ഹുദും അതിലെ പ്രാര്‍ഥനകളും


ഒന്നാമത്തെ തശഹ്ഹുദ് (അത്തഹിയ്യാത്തിന്റെ ഇരുത്തം) സുന്നത്ത് ആണെന്നാണ് മിക്ക ഫുഖഹാക്കളും അഭിപ്രായപ്പെടുന്നത്. ഒരാള്‍ തശ്ഹ്ഹുദിന് വേണ്ടി ഇരിക്കാതെ മൂന്നാമത്തെ റക്അത്തിലേക്ക് എഴുന്നേറ്റാല്‍ പിന്നെ അത്തഹിയ്യാത്തിന് വേണ്ടി മടങ്ങേണ്ടതില്ല. അബ്ദുല്ലാഹിബ്‌നു ബുഹൈന(റ) പറയുന്നു: നബി(സ) ളുഹര്‍ നമസ്‌കാരത്തില്‍ രണ്ടാമത്തെ റക്അത്തില്‍ തശഹ്ഹുദില്‍ ഇരിക്കാതെ എഴുന്നേറ്റു. പിന്നെ സലാം വീട്ടുന്നതിന് മുമ്പ് സഹ്വിന്റെ (മറവി) രണ്ട് സുജൂദ് ചെയ്തു.

ആദ്യത്തെ അത്തഹിയ്യാത്തില്‍ ഇഫ്തിറാശിന്റെ ഇരുത്തമാണ് വേണ്ടത്. അതായത് ഇടത് കാല്‍ പരത്തിവെച്ചുള്ള ഇരുത്തം. ഈ ഇരുത്തത്തില്‍ നബി(സ) രണ്ട് കൈവിരലുകള്‍ വെച്ച രൂപം ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) തശഹ്ഹുദിന് വേണ്ടി ഇരുന്നാല്‍ ഇടതു കൈപ്പത്തി ഇടത് കാല്‍മുട്ടിലും വലത് കൈപ്പത്തി വലത് കാല്‍മുട്ടിലും വെക്കും. വിരലുകള്‍ കൂട്ടിപ്പിടിക്കും. ചൂണ്ടുവിരല്‍ ചൂണ്ടും. അഥവാ തള്ളവിരലിനോടടുത്ത വിരല്‍. (മുസ്‌ലിം)


എ അബ്ദുല്‍ അസീസ് മദനി പണ്ഡിതൻ, എഴുത്തുകാരൻ