റമദാന്‍ കേവലമൊരു മാസത്തിന്റെ പേരോ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്ന ചടങ്ങോ അല്ല, ബഹുമുഖ സംസ്‌കരണ പാഠങ്ങളുടെ മഹാ സമുദ്രമാണ്.
ശുദ്ധീകരണം പ്രകൃതിയുടെ സഹജമായ സംഗീതമാണ്. പ്രപഞ്ചനാഥന്‍ സൃഷ്ടിജാലങ്ങളില്‍ നിക്ഷേപിച്ച വിസ്മയകരമായ അതിജീവന തന്ത്രം. അനന്തമായ നീലിമയാല്‍ പരന്നുകിടക്കുന്ന സമുദ്രം എത്രയെത്ര മാലിന്യങ്ങളെയാണ് അനുദിനം ഏറ്റുവാങ്ങുന്നത്! എന്നിട്ടും അത് സ്വത്വം നഷ്ടപ്പെടുത്തുന്നില്ല.
