അനുസരണ, ത്യാഗം, സമര്‍പ്പണം; അദമ്യമായ ആദരവിന്റെ സംഗമമാണ് ഹജ്ജ്


പരമകാരുണികനായ സ്രഷ്ടാവിനോട്, തന്റെ മനോമുകുരങ്ങളില്‍ ചൂഴ്ന്നുനില്‍ക്കുന്ന അദമ്യമായ ആസക്തിയെ സ്‌നേഹമായി സമര്‍പ്പിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് ഹജ്ജ്.

ശുദ്ധമായ തൗഹീദാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. സ്രഷ്ടാവിന്റെയും സൃഷ്ടിയുടെയും ഇടയില്‍ മധ്യവര്‍ത്തികളില്ലാതെ തന്റെ ചിന്തയും ചിത്തവും സമ്പൂര്‍ണമായും ഏകനായ സ്രഷ്ടാവിലേക്ക് മാത്രം സമര്‍പ്പിക്കുക എന്ന അത്യുന്നതമായ ആദര്‍ശമാണ് ഇസ്‌ലാം ലോകത്തെ പഠിപ്പിച്ചത്. ചിന്തയിലും വിശ്വാസത്തിലും നിഷ്ഠ പുലര്‍ത്തുന്ന സമുന്നതമായ ഈ ആദര്‍ശത്തിന്റെ തനിമയും മഹിമയും അതുല്യമാണ്.