മനസ്സില്‍ സൂക്ഷിക്കുക; റമദാന്‍ പാഠങ്ങളും നാളെയുടെ പ്രതിജ്ഞയും


റമദാന്‍ സമാപനത്തില്‍ സ്വന്തത്തോട് ഉന്നയിക്കേണ്ട ചോദ്യങ്ങളും അതിന്റെ ഉത്തരവും നാം തന്നെയാണ് തയ്യാറാക്കേണ്ടത്.

മദാന്‍! ഒരു മാസം നമ്മോടൊപ്പം കഴിഞ്ഞ അതിഥി യാത്രയാവുകയാണ്. ഹൃദയങ്ങളില്‍ ഈമാനിക ദീപ്തി നിറച്ച്, ആത്മാവിനെ ഉണര്‍ത്തി, ജീവിതത്തെ പുതുക്കിപ്പണിത മാസമായിരുന്നു റമദാന്‍. വീട്ടിലും മസ്ജിദിലും മാത്രമല്ല, മനസ്സിലും റമദാന്‍ സജീവമായിരുന്നു.