ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളിലൊന്നാണ് നമസ്‌കാരം. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുമിടയിലുള്ള പ്രധാന വ്യത്യാസമായി നമസ്‌കാരത്തെ എണ്ണിയിട്ടുണ്ട്. നിര്‍ണിതമായ ഇടവേളകളില്‍ നമസ്‌കാരം മുസ്ലിം സമുദായത്തിനുമേല്‍ നിര്‍ബന്ധമാക്കിയതായി വിശുദ്ധ ഖുര്‍ആനിലുണ്ടെങ്കിലും അതെങ്ങനെയാവണമെന്നത് പ്രവാചകന്‍ കാണിച്ചു തരികയാണുണ്ടായത്. ഞാന്‍ നമസ്‌കരിക്കുന്നതു കണ്ടതു പോലെ നിങ്ങളും നമസ്‌കരിക്കുവീന്‍ എന്നാണ് പ്രവാചകന്‍ നമ്മോട് ആവശ്യപ്പെട്ടിട്ടുള്ളത്. നമസ്‌കാരത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അഭിപ്രായ ഐക്യം പോലെത്തന്നെ വ്യത്യാസങ്ങളുമുണ്ട്. വിവിധ മദ്ഹബീ വീക്ഷണങ്ങള്‍ ഇതു സംബന്ധിച്ച് വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിച്ചതായി കാണാം. ആ നിലപാടുകളിലൂടെയുള്ള ഒരു സഞ്ചാരമാണിവിടെ ഉദ്ദേശിക്കുന്നത്.
നിയ്യത്ത് മദ്ഹബുകളില്‍