ആറു മദ്ഹബുകള്‍ക്ക് മാത്രമാണ് ഇന്ന് അനുയായികള്‍ ഉള്ളതായി അറിവ്. ഇവയില്‍ അധികം മദ്ഹബുകള്‍ക്കും ഭരണാധികാരികളുടെ അംഗീകാരം ലഭിച്ചതുകൊണ്ട് രാഷ്ട്രത്തിന്റെ ഔദ്യോഗിക മദ്ഹബ് എന്ന പദവി ലഭിച്ചിട്ടുണ്ട്.
ആറു മദ്ഹബുകള്‍ക്ക് മാത്രമേ ഇന്ന് അനുയായികള്‍ ഉള്ളതായി അറിയുന്നുള്ളൂ. ഇവയില്‍ അധികം മദ്ഹബുകള്‍ക്കും ഭരണാധികാരികളുടെ അംഗീകാരം ലഭിച്ചതുകൊണ്ട് രാഷ്ട്രത്തിന്റെ ഔദ്യോഗിക മദ്ഹബ് എന്ന പദവി ഉണ്ടായിട്ടുണ്ട്.
ഭരണാധികാരികളുടെ സ്വാധീനവും അനുയായികളുടെ പ്രചാരണവും കൊണ്ട് വളര്‍ന്നു വികസിച്ച മദ്ഹബുകള്‍:
- ഹനഫി മദ്ഹബ്: ഹനഫികളുടെ ഫിഖ്ഹ് (കര്‍മശാസ്ത്രം) ധാരാളം നാടുകളില്‍ ഇന്നും പ്രചാരത്തിലുണ്ട്. ഇറാഖ്, സിറിയ, ഈജിപ്ത്, യമന്‍, ഇന്ത്യ, ചൈന, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, തുര്‍ക്കിസ്താന്‍, ബ്രസീല്‍ മുതലായ നാടുകള്‍ അവയില്‍ ചിലതാണ്.
ആദ്യകാലത്ത് അബ്ബാസികളുടെയും പിന്നെ ഉസ്മാനിയ്യാ ഖിലാഫത്തിന്റെയും അവസാനം മുഗള്‍ ഭരണകൂടത്തിന്റെയും ഔദ്യോഗിക മദ്ഹബായി സ്വീകാര്യത ലഭിച്ചത് ഇതിന്റെ വളര്‍ച്ചക്കും നിലനില്‍പിനും കാരണമായി. അബ്ബാസികളാണ് ഹനഫി മദ്ഹബ് പ്രചരിപ്പിച്ചത്.
അബൂഹനീഫക്ക് പ്രഗല്‍ഭരായ ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഖലീഫമാരുടെ പ്രീതി നേടിയെടുക്കാന്‍ സാധിച്ചു. ഖലീഫ ഹാറൂന്‍ റശീദ് അബൂഹനീഫയുടെ ശിഷ്യന്‍ അബൂയൂസുഫ് യഅ്ഖൂബിനെ അബ്ബാസീ രാഷ്ട്രത്തിന്റെ ചീഫ് ജസ്റ്റിസായി നിയമിച്ചു. അതിനാല്‍ എല്ലാ പ്രദേശങ്ങളിലും ഖാദിമാരെ നിയമിക്കാനുള്ള അധികാരം അബൂയൂസുഫില്‍ വന്നുചേര്‍ന്നു.
അബൂയൂസുഫാകട്ടെ ഹനഫീ മദ്ഹബുകാരെ മാത്രമേ ഖാദി സ്ഥാനത്തേക്ക് നിര്‍ദേശിച്ചുള്ളൂ. അതിനാല്‍ പൊതുജനങ്ങള്‍ ഹനഫി ഫിഖ്ഹ് അനുസരിച്ചുള്ള ഫത്‌വകളും വിധികളും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി (നള്‌റത്തുല്‍ താരിഖിയ്യ, 10:11, അഹ്മദ് തൈമൂര്‍).
അബ്ബാസികളുടെ ഭരണകാലത്ത് ഈജിപ്തില്‍ ഹനഫി മദ്ഹബിന് ഔദ്യോഗിക പദവി ഉണ്ടായിരുന്നു. പിന്നീട് ഫാത്വിമികള്‍ (ശീഇകള്‍) ഈജിപ്ത് പിടിച്ചടക്കി അവരുടെ ഭരണം നടപ്പാക്കിയപ്പോള്‍ ഈജിപ്തിന്റെ ഇസ്‌ലാമിക സ്വഭാവത്തിന് മാറ്റം വന്നു.

ഫാത്വിമി ഖലീഫ അല്‍ മുഇസ്സു ലി ദീനില്ല ഇസ്മാഈലീ മദ്ഹബ് ഈജിപ്തിന്റെ ഔദ്യോഗിക മദ്ഹബായി പ്രഖ്യാപിച്ചു. ഹനഫി പണ്ഡിതന്മാരോടും മറ്റ് മദ്ഹബുകാരോടും ഇസ്മാഈലി മദ്ഹബ് സ്വീകരിക്കാന്‍ ഖലീഫ ആവശ്യപ്പെട്ടു. സ്വീകരിക്കാത്തവര്‍ ഫാത്വിമീ ഭരണകൂടത്തിന്റെ മര്‍ദനങ്ങള്‍ക്ക് വിധേയരായി.
മര്‍ദനം ഭയന്ന് ജനങ്ങള്‍ ഇസ്മാഈലീ മദ്ഹബ് സ്വീകരിച്ചു. എന്നാല്‍ ഇസ്മാഈലീ മദ്ഹബിന്ന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. അത് ജൂതസൃഷ്ടിയായിരുന്നു. അധികാരം ഉപയോഗിച്ച് രാജ്യത്തിന്റെ ഔദ്യോഗിക മദ്ഹബ് ആക്കി എന്നു മാത്രം.
- ശാഫിഇ മദ്ഹബ്: ശാഫിഈ മദ്ഹബ് പ്രചരിപ്പിച്ചത് അയ്യൂബികളാണ്. സ്വലാഹുദ്ദീന്‍ അയ്യൂബി ഫാത്വിമികളില്‍ നിന്ന് ഈജിപ്ത് പിടിച്ചെടുത്തു. അയ്യൂബികള്‍ ശാഫിഈ മദ്ഹബുകാര്‍ ആയിരുന്നു. അതിനാല്‍ ശാഫിഈ മദ്ഹബ് പഠിക്കാനും പ്രചരിപ്പിക്കാനും പ്രത്യേക സ്ഥാപനങ്ങള്‍ തന്നെ ഉണ്ടാക്കി.
അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ശീഈ മദ്ഹബിന്റെ ഔദ്യോഗിക പദവി ഒഴിവാക്കി അഹ്‌ലുസ്സുന്നത്തിന്റെ മദ്ഹബുകള്‍ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഇവയില്‍ ശാഫിഈ മദ്ഹബിന് പ്രമുഖ സ്ഥാനം നല്‍കി, രാഷ്ട്രത്തിന്റെ ഔദ്യോഗിക മദ്ഹബായി പ്രഖ്യാപിച്ചു.
- മാലികീ മദ്ഹബ്: മാലികീ മദ്ഹബ് പ്രചരിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തത് അമവികളാണ്. അവര്‍ സ്‌പെയിനില്‍ അമവീ ഭരണം വീണ്ടും സ്ഥാപിച്ചു. അറബികള്‍ക്കു വേണ്ടി നിലകൊണ്ടിരുന്ന അമവികള്‍ അറബിയും മദീനക്കാരനുമായ മാലികിന്റെ മദ്ഹബ് സ്‌പെയിനിലെ ഔദ്യോഗിക മദ്ഹബായി പ്രഖ്യാപിച്ചു.
അമവികള്‍ സ്‌പെയിനില്‍ വരുമ്പോള്‍ അവിടെ ഔസാഈ മദ്ഹബായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. പിന്നീട് അമവീ ഖലീഫ അധികാരമുപയോഗിച്ചു മാലികീ മദ്ഹബ് ഔദ്യോഗിക മദ്ഹബായി പ്രഖ്യാപിച്ചു. അംഗീകരിക്കാത്തവരെ കായികമായി നേരിടുകയും ചെയ്തു.
ഹകമുബ്‌നു ഹിശാമിന്റെ ഭരണകാലത്ത് സ്‌പെയിനിലും മൊറോക്കോയിലും മാലികീ മദ്ഹബ് പ്രചരിച്ചു. ഇമാം മാലികിന്റെ ശിഷ്യന്‍ യഹ്‌യബ്‌നു യഹ്‌യയെ സ്‌പെയിനിലെ ചീഫ് ജസ്റ്റിസായി നിയമിച്ചു. അദ്ദേഹം വിവിധ പ്രദേശങ്ങളില്‍ മാലികീ മദ്ഹബുകാരെ മാത്രം ഖാദിമാരായി നിശ്ചയിച്ചു. അതിനാല്‍ പൊതുജനങ്ങള്‍ മാലികീ ഫിഖ്ഹ് അനുസരിച്ചുള്ള നിയമങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി.
- ഹമ്പലീ മദ്ഹബ്: സുഊദികളാണ് ഹമ്പലീ മദ്ഹബിന്റെ പ്രചാരകര്‍. ഹമ്പലീ മദ്ഹബ് ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെ ജന്മദേശമായ ബഗ്ദാദിലും പരിസരപ്രദേശങ്ങളിലും ഹിജ്‌റ 323 വരെ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ഹമ്പലീ മദ്ഹബ് മറ്റു മദ്ഹബുകളെപ്പോലെ പ്രചരിക്കാതിരുന്നതിന്റെ കാരണം ഈ മദ്ഹബിന് ഭരണാധികാരികളുടെ പിന്തുണ കിട്ടിയില്ല എന്നതാണ്. അവസാനം സുഊദി ഭരണകൂടത്തിന്റെ പിന്തുണ അവര്‍ക്ക് ലഭിച്ചു.
ആധുനിക സുഊദിയുടെ സ്ഥാപകനായ മലിക് അബ്ദുല്‍ അസീസ് ഹിജാസിന്റെ ഭരണം ഏറ്റെടുത്ത ശേഷം ഹമ്പലീ മദ്ഹബിന് ഔദ്യോഗിക പദവി നല്‍കി. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയും മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബും മറ്റു പ്രഗല്‍ഭരായ പണ്ഡിതന്മാരും ഹമ്പലീ മദ്ഹബ് പിന്തുടരുന്നവരായിരുന്നു.
അഹ്‌ലുസ്സുന്ന ആശയങ്ങളോട് അടുത്തു നില്‍ക്കുന്ന ഒരു മഹാപണ്ഡിതനാണ് ഇമാം സൈദുബ്‌നു അലി. അതുകൊണ്ടാണ് ഇമാം അബൂഹനീഫ, ഇമാം ശൗകാനി മുതലായവര്‍ സൈദി മദ്ഹബുമായി അടുത്തത്. ഇന്നും അനുയായികള്‍ നിലവിലുണ്ട്.
തഖ്‌ലീദ് ചെയ്യുന്നവരല്ല, ആ മദ്ഹബിലെ അഭിപ്രായങ്ങള്‍ക്ക് പ്രമാണങ്ങളുടെ പിന്തുണയുണ്ടെന്നു ബോധ്യപ്പെട്ടതുകൊണ്ട് ഇത്തിബാഅ് ചെയ്യുകയായിരുന്നു അവര്‍. പ്രമാണങ്ങളുടെ പിന്തുണയില്ലാത്ത അഭിപ്രായങ്ങളെ അവഗണിക്കുകയും ചെയ്തു.
- ഇബാളി മദ്ഹബ്: നഹ്‌റുവാന്‍ യുദ്ധത്തില്‍ നിന്നു രക്ഷപ്പെട്ട അബൂബിലാല്‍ മിര്‍ദാസുബ്‌നു സഅ്ദിയ്യത്തുത്തമീമിയാണ് ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഇദ്ദേഹം നഹ്‌റുവാനില്‍ ഇമാം അലി(റ)ക്കെതിരെ യുദ്ധം ചെയ്ത ഖവാരിജുകളില്‍പെട്ട ആളായിരുന്നു. ബസറയില്‍ ഒളിവില്‍ കഴിയുമ്പോള്‍ ഇദ്ദേഹവും കൂട്ടുകാരും അഹ്‌ലുദ്ദഅ്‌വത്ത് (പ്രബോധന പ്രവര്‍ത്തകര്‍) എന്ന പേരില്‍ സംഘടിച്ച് രഹസ്യമായി പ്രവര്‍ത്തനം തുടങ്ങി.
ഇദ്ദേഹം ഹി. 61ല്‍ മരണപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ പ്രഗല്‍ഭനായ ജാബിറുബ്‌നു സൈദുല്‍ അസദി അല്‍ ഉമ്മാനിയാണ് ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത്. ഇദ്ദേഹം ഹി. 22ല്‍ ജനിച്ചു. ഹി. 96ല്‍ മരണപ്പെട്ടു. പ്രഗല്‍ഭ സ്വഹാബിമാരുടെ ശിഷ്യനായിരുന്നു.
ഹജ്ജാജുബ്‌നു യൂസുഫ് ഇറാഖിലെ ഖാദി സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറി. ഇദ്ദേഹത്തിന് പ്രഗല്‍ഭരായ പല ശിഷ്യന്മാരും ഉണ്ടായിരുന്നു. അതില്‍ ഏറെ പ്രസിദ്ധനായ വ്യക്തിയാണ് അബ്ദുല്ലാഹിബ്‌നു ഇബാള്. ഇദ്ദേഹത്തിലേക്ക് ചേര്‍ത്തിക്കൊണ്ടാണ് ഇബാളികള്‍ എന്ന പേര് വന്നത്. ഇവര്‍ക്ക് പ്രത്യേക ഫിഖ്ഹ് (കര്‍മശാസ്ത്രം) ഉണ്ട്.
ഇബാളി മദ്ഹബ് ചില ആഫ്രിക്കന്‍ നാടുകളിലും യമനിലും ലിബിയയിലും അല്‍ജീരിയയിലും തുനീസിലും ഈജിപ്തിലും മൊറോക്കോയിലും സാന്‍ജിബാറിലും ഇവര്‍ക്ക് അനുയായികളുണ്ട്. എന്നാല്‍ ഒമാനില്‍ മാത്രമാണ് ഇബാളി മദ്ഹബിന് ഔദ്യോഗിക പദവിയുള്ളത്.
- സൈദീ മദ്ഹബ്: ഇമാം അലി(റ)യുടെ മകന്‍ ഹുസൈന്റെ(റ) പൗത്രനാണ് ഇമാം സൈദുബ്‌നു അലി. അദ്ദേഹം ഹി. 80ല്‍ ജനിച്ചു. ഇമാം അബൂഹനീഫ, ഇമാം മാലിക്, സുഫ്‌യാനുസ്സൗരി മുതലായവര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. ഒരിക്കല്‍ അബൂഹനീഫ പറഞ്ഞു: ഞാന്‍ സൈദ് ഇബ്‌നു അലിയ്യിനേക്കാള്‍ വലിയ ഒരു പണ്ഡിതനെ കണ്ടിട്ടില്ല. ശീഇകളുടെ തെറ്റായ വിശ്വാസങ്ങളെ അദ്ദേഹം എതിര്‍ക്കുകയും ശരിയായ വിശ്വാസം അവരില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
യമനിലെ ഹൂതികള്‍ സൈദി മദ്ഹബുകാരാണ്. മദീന ഗവര്‍ണര്‍ അദ്ദേഹത്തെ പല നിലക്കും പീഡിപ്പിച്ചുകൊണ്ടിരുന്നു. പീഡനം ശക്തമായപ്പോള്‍ പരാതി പറയാന്‍ ഇമാം സിറിയയിലേക്ക് പുറപ്പെട്ടു. ഖലീഫയെ കാണാന്‍ അദ്ദേഹത്തിന് ആദ്യം അനുവാദം കിട്ടിയില്ല. അവസാനം അനുമതി ലഭിച്ചെങ്കിലും ഖലീഫ അദ്ദേഹത്തെ പരിഹസിച്ച് 'നീ അടിമ സ്ത്രീയുടെ പുത്രനല്ലേ' എന്നു പറഞ്ഞു.
ഇമാം സൈദ്: 'ഇസ്മാഈല്‍ നബി(അ) അടിമ സ്ത്രീയുടെ പുത്രനായിരുന്നു. അദ്ദേഹത്തിന്റെ വംശപരമ്പരയിലാണ് മനുഷ്യരില്‍ വെച്ച് ഏറ്റവും ഉത്തമനായ മുഹമ്മദ് നബി(സ) ജനിച്ചത്. ആ മുഹമ്മദ് നബി ഉപ്പാപ്പയാകുന്നത് ആര്‍ക്കെങ്കിലും കുറച്ചിലാകുമോ' എന്നു ചോദിച്ചു. ഉടനെ ഖലീഫ ഇമാം സൈദിനോട് പുറത്തു പോകൂ എന്ന് ആക്രോശിച്ചു. ഇമാം സദസ്സില്‍ നിന്നിറങ്ങിപ്പോന്നു. തുടര്‍ന്ന് ഉമവികളുമായുള്ള യുദ്ധത്തില്‍ ശഹീദായി.
സൈദികളെ ശീഈ വിഭാഗങ്ങളിലാണ് എണ്ണിവരുന്നതെങ്കിലും അദ്ദേഹം ശീഇയല്ല. അഹ്‌ലുസ്സുന്ന ആശയങ്ങളോട് അടുത്തു നില്‍ക്കുന്ന ഒരു മഹാപണ്ഡിതനാണ്. അതുകൊണ്ടാണ് ഇമാം അബൂഹനീഫ, ഇമാം ശൗകാനി മുതലായവര്‍ സൈദി മദ്ഹബുമായി അടുത്തത്. ഇന്നും അനുയായികള്‍ നിലവിലുള്ള ഒരു മദ്ഹബാണിത്. യമനിലും മറ്റു പല നാടുകളിലും സൈദികളെ കാണാം. അങ്ങനെ ഇസ്‌ലാമിലെ കര്‍മശാസ്ത്രം വിവിധ ഗ്രൂപ്പുകളായി പിരിഞ്ഞു വളര്‍ന്നു വികസിച്ചു.