ദൈവത്തിലേക്കു വിരല്‍ ചൂണ്ടുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങള്‍


സൃഷ്ടിക്കുകയും ഉപജീവനം നല്‍കുകയും പിന്നീട് മരിപ്പിക്കുകയും അനന്തരം പുനരുജ്ജീവനത്തിലേക്ക് കൊണ്ടുവന്ന് പ്രതിഫലം, ശിക്ഷ എന്നിവയിലേതാണോ അര്‍ഹതയുള്ളത് അത് നല്‍കുകയും ചെയ്യുന്നവനാണ് യഥാര്‍ഥ സ്രഷ്ടാവ്.

സ്രഷ്ടാവായ അല്ലാഹു മനുഷ്യര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും ആവശ്യമായ എല്ലാം സൗകര്യപ്പെടുത്തിയിട്ടുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമായ ഭക്ഷണവും മറ്റ് വിഭവങ്ങളും ഈ പ്രപഞ്ചത്തില്‍ തന്നെ സംവിധാനിച്ചിട്ടുണ്ട് എന്നത് സ്രഷ്ടാവിന്റെ അപാരമായ അനുഗ്രഹം തന്നെയാണ്. നമുക്ക് അല്ലാഹു നല്‍കിയത് അനുഗ്രഹം എന്നതിനൊപ്പം അവയൊക്കെയും നമുക്ക് പഠിക്കാനുള്ള പാഠങ്ങളും ദൃഷ്ടാന്തങ്ങളുമാണ്.