വിശ്വാസികള്‍ അല്ലാഹുവിന്റെ തൃപ്തിയിലേക്ക് അടുക്കാന്‍ അവന്റെ കല്‍പനകള്‍ക്ക് അനുസൃതമായി ജീവിതം ചിട്ടപ്പെടുത്തുകയും ശാപഹേതുകങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യേണ്ടതുണ്ട്.
സര്‍വകാര്യങ്ങളെ സംബന്ധിച്ചും സൂക്ഷ്മ ജ്ഞാനിയായ അല്ലാഹുവിന് മാത്രമേ ഓരോരുത്തരുടെയും നന്മ തിന്മകളെ കുറിച്ച് വ്യക്തമായി അറിയൂ. അതുകൊണ്ട് മലക്കുകളോ പ്രവാചകന്മാരോ സദ്‌വൃത്തരോ ആരാണെങ്കിലും അവന്റെ അനുമതി ഇല്ലാതെ ശുപാര്‍ശ പറയാനോ സംസാരിക്കാനോ സാധ്യമല്ല. നിരുപാധികമായ ശുപാര്‍ശ അല്ലാഹുവിനുള്ളതാണ്.