സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന സംഘടനയ്ക്ക് രൂപം നല്‍കിയപ്പോള്‍ അതിന്റെ സ്ഥാപിത ലക്ഷ്യങ്ങള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിരുന്നില്ല.
കേരള ജംഇയ്യത്തുല്‍ ഉലമ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് എന്ന പേരില്‍ ആദ്യ പണ്ഡിത കൂട്ടായ്മയും അനുബന്ധ സംഘടനകളും കേരളക്കരയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് മുഖ്യമായും രണ്ടു ലക്ഷ്യങ്ങള്‍ക്കായിരുന്നു. അതിലൊന്ന് മുസ്‌ലിംകള്‍ ഉത്തമ സമുദായമെന്ന അഭിമാനകരമായ അസ്തിത്വം നിലനിര്‍ത്തി ജീവിക്കാന്‍ പ്രാപ്തമാക്കുന്ന ഭൗതിക പുരോഗതിയും വിദ്യാഭ്യാസപരമായ ഉന്നമനവും നേടിയെടുക്കുക എന്നതായിരുന്നു.
