പാരമ്പര്യത്തിന്റെ വക്താക്കളായി രംഗത്തുവന്നവര്‍ പ്രമാണബോധ്യമില്ലാത്ത മുസ്‌ലിം സാധാരണക്കാരെ വഴിതെറ്റിക്കുന്ന പ്രചാരവേലകള്‍ നടത്തുകയാണ്.
അല്ലാഹുവിലേക്ക് അടുക്കാനായി അവനു വലിയ്യുകളെ നിശ്ചയിച്ച് അവരോട് പ്രാര്‍ഥിക്കുന്നതും അവരോട് നേര്‍ച്ച-വഴിപാടുകള്‍ നടത്തുന്നതും അവനില്‍ പങ്കുചേര്‍ക്കലാണ്. അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് ചെയ്യേണ്ട കാര്യങ്ങളെ ഇടയാളന്മാര്‍ക്കായി സമര്‍പ്പിക്കുന്നത് എത്ര വലിയ അപരാധമാണ്!
