സൂഫി ചിന്താധാര മുന്നോട്ടുവയ്ക്കുന്ന ആത്മീയതയുടെ അതിരുകടന്ന ജീവിത രീതിക്ക് പ്രമാണ പിന്‍ബലമില്ല.
മക്കാമുശ്രിക്കുകള്‍ക്ക് സംഭവിച്ച വിശ്വാസത്തിലുള്ള പിഴവ് എന്തായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ അല്ലാഹുവിന്റെ അസ്തിത്വത്തെ നിഷേധിച്ചവരായിരുന്നില്ല. അല്ലാഹുവിനെ സ്രഷ്ടാവായി അംഗീകരിച്ചുകൊണ്ട് തന്നെ ആരാധനയില്‍ മറ്റുള്ളവരെ പങ്കാളികളാക്കിയതാണ് അവരില്‍ ശിര്‍ക്കു വരാന്‍ കാരണം.
