മുജാഹിദുകള്‍ സംഘടിപ്പിക്കുന്ന ദഅ്‌വ പരിപാടികളിലേക്കും പ്രഭാഷണങ്ങളിലേക്കും ആരും പോവരുതെന്നു വിലക്കുകയായിരുന്നു സമസ്ത.
അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ക്ഷണം (ദഅ്‌വത്ത്) ഏറെ പ്രാധാന്യത്തോടെ നാം നിര്‍വഹിക്കേണ്ട ബാധ്യതയായാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: ''നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് യുക്തിജ്ഞാനത്തോടെയും സദുപദേശത്തോടെയും ക്ഷണിക്കുക. അവരുമായി സംവാദം നടത്തേണ്ടിവന്നാല്‍ ഏറ്റവും നല്ല രീതിയില്‍ നടത്തുക'' (16:125).
