പ്രമാണബദ്ധമായി വിഷയം അവതരിപ്പിച്ച മുജാഹിദ് പണ്ഡിതരെ കായികമായി നേരിടുന്ന രീതിയാണ് സമസ്തക്കാര്‍ പലപ്പോഴും സ്വീകരിച്ചത്.
തൗഹീദ് ആദര്‍ശ പ്രബോധനം ലക്ഷ്യം വെച്ച് മുജാഹിദ് പണ്ഡിതരുടെ നേതൃത്വത്തില്‍ പ്രഭാഷണ പരിപാടികളും വാദപ്രതിവാദങ്ങളും കേരളക്കരയില്‍ സജീവമായി നടന്നിരുന്നു. ആദര്‍ശവിഷയങ്ങളെ പ്രമാണബദ്ധമായി വിശദീകരിക്കാനും അഭിപ്രായഭിന്നതയുള്ള വിഷയങ്ങളില്‍ സൗഹാര്‍ദാന്തരീക്ഷത്തില്‍ സംവാദം നടത്താനുമുള്ള അവസരമായാണ് മുജാഹിദ് പണ്ഡിതര്‍ ഇത്തരം പരിപാടികളെ കണ്ടിരുന്നത്.
