പെരുന്നാളിന്റെ ആത്മീയ സന്തോഷത്തെ കുറിച്ചും രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചും തമിഴ്നാട് വഖഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി അംഗം ഫാത്തിമ മുസഫര്‍ സംസാരിക്കുന്നു.
വിശ്വാസവും രാഷ്ട്രീയവും ഒരേപോലെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നയാളാണ് എ എസ് ഫാത്തിമ മുസഫര്‍. സ്വാതന്ത്ര്യസമര സേനാനിയും ഖുര്‍ആന്‍ ആദ്യമായി തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത പണ്ഡിതനുമായ മൗലാനാ അബ്ദുല്‍ഹമീദ് ബാഖവിയുടെ പൗത്രിയും നാലു തവണ എംപിയായിരുന്ന മുസ്ലിം ലീഗ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി എ കെ അബ്ദുസ്സമദിന്റെ മകളുമാണ് അവര്‍.
