അബുല്‍ ഹസന്‍ അശ്അരി ക്രോഡീകരിച്ച അഖീദയാണ് അശ്അരി വിശ്വാസമായി അറിയപ്പെടുന്നത്. ഇതാണ് സമസ്തക്കാര്‍ പിന്‍പറ്റുന്നത്.
വിശ്വാസപരമായ വിഷയങ്ങളില്‍ നാല് മദ്ഹബിന്റെ ഇമാമുമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കര്‍മപരമായ കാര്യങ്ങളില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു. അദൃശ്യകാര്യങ്ങളില്‍ (ഗൈബ്) ഉള്ള വിശ്വാസമാണ് വിശ്വാസകാര്യങ്ങളില്‍ പ്രഥമ സ്ഥാനത്ത് വരുന്നത്.
