മതവിഷയങ്ങളില്‍ പ്രശ്‌നപരിഹാരത്തിന്റെ സച്ചരിത മാതൃക


മത വിഷയത്തില്‍ മുസ്‌ലിംകള്‍ കക്ഷിത്വത്തിലേക്കു നീങ്ങിയേക്കാവുന്ന സന്ദര്‍ഭങ്ങളില്‍ ഖുലഫാഉര്‍റാശിദുകള്‍ തേടിയ പരിഹാര വഴികള്‍ ചരിത്രത്തിലുണ്ട്.

മുഹമ്മദ് നബിയുടെ ജീവിത കാലഘട്ടത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ അവതരണം 23 വര്‍ഷം കൊണ്ട് പൂര്‍ത്തിയായി. നബി(സ) ജീവിച്ചിരിക്കെ മതവിഷയത്തില്‍ അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുര്‍ആനെ ആധാരമാക്കി നബി അനുചരന്മാര്‍ക്ക് സംശയദൂരീകരണം നടത്തുകയും ചെയ്തു.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.