സ്വയംബോധ്യത്തിന്റെ ആഴത്തില്‍ നിന്നുണ്ടാകുന്ന അഗാധവിശ്വാസത്തെ ബാഹ്യമായ അടിച്ചേല്‍പിക്കലുകള്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല.
സകല വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുമ്പോഴാണ് ഒന്ന് സൂക്ഷ്മാര്‍ഥത്തില്‍ പൊതു ആകുന്നതെന്നും, വൈവിധ്യങ്ങളെ ബ്രാക്കറ്റിലിട്ട് വകഞ്ഞുമാറ്റിയുള്ള പൊതു അവകാശവാദം പൊതു അല്ലെന്നും അത് മര്‍ദകമായ ഏകത്വം ധരിക്കുന്ന പൊയ്മുഖം മാത്രമാണെന്നും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട് സാംസ്‌കാരിക വിമര്‍ശകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ ഇ എന്‍.
