ജിന്നുവാദവും ജിന്നുവാദികളെയും തൂത്ത് ശുദ്ധീകരിച്ചുവെന്ന് അവകാശപ്പെടുന്നവരാണ് ഇപ്പോള്‍ മിമ്പറില്‍ ആദര്‍ശം പറഞ്ഞതിന് പ്രഭാഷകനെ വിരട്ടിയത്. അവരോട് പ്രതിഷേധം ഒന്നറിയിക്കാന്‍ പോലും അശക്തരാണ് എതിര്‍വാദക്കാര്‍ എന്നു തുറന്നുകാട്ടുന്നതാണ് സംഭവങ്ങള്‍.
പ്രമാണബദ്ധമായ പ്രബോധനത്തിലൂടെയും ത്യാഗോജ്വലമായ ചെറുത്തുനില്‍പിലൂടെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും മലയാളമണ്ണില്‍ കുഴിച്ചുമൂടാനായിരുന്നു ഒരു നൂറ്റാണ്ട് കാലം ഇസ്‌ലാഹി പ്രസ്ഥാനം വിയര്‍പ്പൊഴുക്കിയത്. വിശ്വാസജീര്‍ണതയുടെയും അജ്ഞതയുടെയും പൗരോഹിത്യത്തോടുള്ള അന്ധമായ വിധേയത്വത്തിന്റെയും കരിമ്പടം മൂടിപ്പുതച്ചുറങ്ങുകയായിരുന്നു സമുദായം.