സിഹ്‌റ് മുസ്‌ലിംകളുടെ വിശ്വാസത്തില്‍ പെട്ടതല്ല. അത് മുസ്‌ലിംകളല്ലാത്തവരുടെ വിശ്വാസമാണ്. അതിന് അവര്‍ പറയുന്ന പേര് 'ആഭിചാരദോഷം' എന്നാണ്. അത് വീട്ടില്‍ വലംപിരി ശംഖ് സൂക്ഷിച്ചാല്‍ ഇല്ലായ്മ ചെയ്യാമെന്നാണ് അവരുടെ വാദം.
സിഹ്‌റ് എന്ന അനാചാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നബി(സ) മാത്രമല്ല സിഹ്‌റ് ബാധിതന്‍ എന്ന പേര് ആരോപിക്കപ്പെട്ടിട്ടുള്ളത്. ഒട്ടേറെ പ്രവാചകന്മാര്‍ അങ്ങനെ വിളിക്കപ്പെട്ടിട്ടുണ്ട് എന്ന് ഖുര്‍ആനില്‍ കാണാം. സാലിഹ് നബി(അ)യോട് ജനങ്ങള്‍ പറഞ്ഞു: ''നീ മാരണം ബാധിച്ചവരില്‍ പെട്ട ഒരാള്‍ മാത്രമാകുന്നു'' (ശുഅറാഅ് 153).