ഒരു മുസ്‌ലിം ബലികര്‍മം നടത്തുന്നത് അല്ലാഹു അല്ലാത്തവരുടെ സാമീപ്യവും പൊരുത്തവും ഉദ്ദേശിച്ചാണെങ്കില്‍ അക്കാരണത്താല്‍ അവന്‍ മുര്‍ത്തദ്ദ് ആയിത്തീരും. അവന്റെ ബലികര്‍മം മുര്‍ത്തദ്ദിന്റെ ബലികര്‍മമാകുന്നു.
ഇസ്ലാമില്‍ ബലികര്‍മം ഒരു ആരാധനയാണ്. ''നീ നിന്റെ നാഥനു വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക'' (അല്‍കൗസര്‍). ''പറയുക: എന്റെ നമസ്‌കാരവും ആരാധനാ കര്‍മവും (ബലിയും) എന്റെ ജീവിതവും മരണവും എല്ലാം സര്‍വ ലോക രക്ഷിതാവായ അല്ലാഹുവിനു വേണ്ടിയാകുന്നു'' (അന്‍ആം 162).