മനുഷ്യന്റെ സ്വത്വത്തെക്കുറിച്ചുള്ളതിനേക്കാള്‍ പിശാചിന്റെ ചതികളെപ്പറ്റി ദാസന്മാര്‍ക്ക് അല്ലാഹു മുന്നറിയിപ്പ് നല്‍കി. കാരണം സകല തിന്മയും ദുഷ്ടതയും അവന്റെ ദുര്‍ബോധനങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്.
മുസ്‌ലിം സമൂഹത്തില്‍ ചിലര്‍ അവഗണിക്കുകയോ വികലമാക്കുകയോ ചെയ്യുന്ന സുപ്രധാനമായ കാര്യത്തിലേക്ക് ഖുര്‍ആന്‍ ആവര്‍ത്തിച്ച് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. മുസ്‌ലിംകളുടെയും അവരുടെ ആദര്‍ശവൈരികളുടെയും ഇടയിലുള്ള ആശയ സംഘട്ടനത്തില്‍ പിശാചിനുള്ള ദുഃസ്വാധീനമാണത്.