ഇടയാളന്മാരെ പിഴുതെറിയുന്ന ആദർശം


ആരാധനയിലുള്ള ഏകത്വത്തെ അതിന്റെ ഗൗരവത്തോടെ ഉള്‍ക്കൊള്ളാത്തവരാണ് അധികമാളുകളും. ആരാധനയിലുള്ള ഏകത്വമാണ് പ്രവാചകന്മാര്‍ ഊന്നല്‍ കൊടുത്ത തൗഹീദ്.

മുഅ്മിനായ ഒരു വ്യക്തി അല്ലാഹുവോട് ആവര്‍ത്തിച്ചു പറയാറുള്ള മഹത്തരമായൊരു പ്രതിജ്ഞാ വചനമാണ് 'ഇയ്യാക നഅ്ബുദു വ ഇയ്യാക നസ്തഈന്‍' എന്നത്. ഇതില്‍ 'ഇബാദത്ത്', 'ഇസ്തിആനത്ത്' എന്നീ രണ്ട് ഭാഗങ്ങള്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. 'ഇയ്യാക' എന്നത് ആവര്‍ത്തിച്ച് അതിനോട് കൂട്ടിച്ചേര്‍ത്താവുമ്പോള്‍ ഇബാദത്തിന്റെയും ഇസ്തിആനത്തിന്റെയും പ്രത്യേക ശക്തി പ്രാപിക്കുന്നതായി കാണാം.