ഇമാം ഇബ്‌നു കസീറും മറ്റു പല മുഫസ്സിറുകളും അല്‍ബഖറയിലെ 275ാം വചനത്തിലെ പിശാചുബാധയെ ഭ്രാന്ത് എന്നാണ് വിശദീകരിച്ചിട്ടുള്ളത്.
ഇസ്ലാമിന്റെ ഒന്നാം പ്രമാണം വിശുദ്ധ ഖുര്‍ആനും രണ്ടാം പ്രമാണം തിരുസുന്നത്തുമാണ്. പിശാച് മനുഷ്യശരീരത്തില്‍ കയറി ദ്രോഹിക്കുമെന്ന സൂചന ഇവയില്‍ ഇല്ല. എന്നാല്‍ പിശാചുസംബന്ധമായി ചില ഉപമകള്‍ കാണാവുന്നതാണ്. ഒരു വിഭാഗം ഖുര്‍ആനിലും സുന്നത്തിലും വന്ന ഉപമകളെ ഹുകുമുകളാക്കി മാറ്റുകയാണ്.